5 December 2022
താഴ് വരയുടെ സംഗീതം/ ഷൗക്കത്ത്
ചൈനീസ് ദാർശനികനായ ലാവോത്സുവിൻ്റെ താവോ തേ ചിങ് എന്ന ഗ്രന്ഥത്തിൻ്റെ മലയാള വിവർത്തനവും വിശദമായ ആസ്വാദനവും.
പ്രകാശനം 2023 ജനവരി 15
ചൈനീസ് ഗുരുവായ ലാവോത്സുവിന്റെ താവോ തേ ചിങ് എന്ന ഷൗക്കത്ത് എഴുതിയ പുസ്തകം ഗഹനങ്ങളായ ചിന്തകളാണ് പരിചയപ്പെടുത്തുന്നത്.
ചൈനയിലാണ് ലാവോത്സുവിന്റെ ജനനം. ചൈനീസ് ചിന്തകനായ കൺഫ്യൂഷ്യസിന്റെ സമകാലികനായിരുന്ന അദ്ദേഹത്തിന്റെ ദർശനങ്ങൾ ചൈനീസ് സംസ്കാരത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
” പറയാവുന്ന താവോ അനശ്വരമായ താവോയല്ല ” എന്ന് തുടങ്ങുന്ന ചിന്തകൾ തെളിമയുള്ള ദർശനങ്ങളാണ് നമുക്ക് നൽകുന്നത്. വിരുദ്ധമായ ദർശനങ്ങളും.
വ്യത്യസ്ഥമായ വഴി സ്വീകരിച്ചു കൊണ്ടു് വൈരുദ്ധ്യങ്ങളിലൂടെ നമ്മുടെതായ വഴിയിലൂടെയുള്ള യാത്ര… പറയാവുന്ന വഴികളൊന്നും സത്യവുമല്ല.
ജീവിതത്തെ അതിന്റെ സ്വാഭാവികതയിൽ ഒഴുകാൻ അനുവദിക്കുക. കടുപിടിത്തമില്ലാതെ, നിലപാടുകളില്ലാതെ, ക്ഷമയോടെ, പ്രാർത്ഥനയോടെ ഒഴുകാൻ ശ്രമിക്കുക.
ശരീരത്തെ ബലപ്പെടുത്തി ആഗ്രഹങ്ങളെ ദുർബലപ്പെടുത്താനാണ് താവോത്സു ഓർമിപ്പിക്കുന്നതു്. മാത്സര്യത്തെ ഒഴിവാക്കി സമാധാനത്തിലും ശാന്തിയിലും കഴിയാനുള്ള ദർശനങ്ങൾ കാണാം.
താവോ ഒരു ഒഴിഞ്ഞ പാത്രമായി വിലയിരുത്തുന്നു.
ബ്രഹ്മമെന്നും ആത്മാവെന്നും ദൈവമെന്നും സങ്കൽപിക്കുന്നതിനെയാണ് ലാവോത്സു താവോ എന്ന പദം കൊണ്ടു് സൂചിപ്പിക്കുന്നത്.
പ്രകൃതിയിൽ വൈക്കോൽ നായ്കളെപ്പോലെ നശിക്കുന്നവരാണ് എല്ലാം. പ്രകൃതിയുടെ വഴിയും അപ്രവചനീയമാണ്.
അമിതമായ ഭാഷണങ്ങൾ നടത്താതെ മൗനമായി സ്വസ്ഥരാവാനാണ് ലാവോത്സു നിർദ്ദേശിക്കുന്നതു്.
താഴ്മയും ആർദ്രതയും നിറഞ്ഞ താഴ് വരതയാണ് അനശ്വരം. നിഗൂഢമായ സ്ത്രെണതയെ പ്രാപിച്ചു കൊണ്ടു് ജീവിതത്തെ ആസ്വദിക്കുക.
മഹത്തായ നന്മ, ജലം പോലെയാണന്നാണ് ലാവോത്സു പറയുന്നത്. സർവതിനും ജീവൻ നൽകിക്കൊണ്ടു് അനസ്യൂതം ഒഴുക്കുന്നു. താവോയെപ്പോലെ .