ഒരു യാഗത്തിലൂടെ വരദാനമായി ലഭിച്ച മീനാക്ഷിയെ മലയദ്വജ രാജാവ് തന്റെ പിൻഗാമിയായി മധുരാപുരിയിൽ വാഴിക്കുകയും പിന്നീടു് അവരുടെ ജൈത്യയാത്രയിൽ ഇന്ദ്ര ലോകത്തിലെത്തി ശിവഭഗവാനെ വരനായി സ്വീകരിച്ചുകൊണ്ടു് മധുരാപുരിയിൽ തിരിച്ചെത്തുന്നു. പിന്നീടു് മധുരാപുരി തികച്ചും ആനന്താതിരേകത്താൽ പുളകമണിയുന്ന മധുര മീനാക്ഷിയുടെ തിരു കല്യാണമാണ് ദർശിക്കുന്നത്. സന്തോഷത്തിന്റെയും ഭക്തിയുടെയും അനിർവചനീയമായ ധന്യ മുഹൂർത്തത്തിലൂടെ ഒരു ജനതതി കടന്നു പോകുന്നു.
എന്നാൽ കോവിഡ് മഹാമാരി കാരണം മാർച്ച് 17 മുതൽ മധുരാപുരി അടഞ്ഞു കിടക്കുകയാണ്. പുരോഹിതന്മാരുടെ കാർമികത്വത്തിൽ ചടങ്ങുകൾ മാത്രമാണ് നടത്തുന്നത്. വർഷങ്ങളായി ജനലക്ഷങ്ങൾ പങ്കെടുത്തു കൊണ്ടുള്ള തിരു കല്യാണം മഹാമാരി കാരണം വെറും ചടങ്ങുകളിൽ ഒതുങ്ങുന്നു .1311 ൽ മുടങ്ങി പോയ ഉത്സവങ്ങൾ വിജയനഗര സാമ്രാജ്യ കാലത്ത് പുനരാരംഭിച്ചതായി ചില ചരിത്രകാരന്മാർ പറയുന്നു. തിരുമലെ നായ്ക്കർ രാജ കാലത്താണ് തിരു കല്യാണം ജനലക്ഷങ്ങളെ പങ്കെടുമിച്ചു കൊണ്ടുള്ള മഹോത്സവമാക്കി മാറ്റിയത്.