x

തീക്കടൽ കടഞ്ഞ് തിരുമധുരം

“തൻ്റെ ഭാഷയോടു്  ഒരു കവിക്ക് മാത്രം തോന്നുന്ന ആർദ്രമായ ബന്ധം ഇതിൽ തുടിച്ചു നിൽക്കുന്നു. നമ്മുടെ വേരുകൾ പോയ വഴികൾ അറിയാതെ നമുക്ക് ഇനിയും മേലോട്ടു് വളരുക സാധ്യമല്ലല്ലോ? നമ്മുടെ ചരിത്രത്തെ അതിനേറ്റ പരിക്കുകളിൽ നിന്നും മോചിപ്പിച്ച് ആരോഗ്യവത്താക്കുക. നമുക്ക് മലയാളികളായി വളരാം, മലയാളിത്തത്തെ വളർത്താം!”

സി.രാധാകൃഷ്ണൻ

മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛനെ കുറിച്ച് ഇതിഹാസം രചിച്ച സി.രാധാകൃഷ്ണൻ, തൻ്റെ ഇതിഹാസ കാവ്യമെന്ന്  വിശേഷിപ്പിക്കാവുന്ന ‘തീക്കടൽ കടഞ്ഞ് തിരുമധുര’ത്തിന്  ജയൻ നീലേശ്വരം എഴുതിയ  ആസ്വാദനത്തെ അനുമോദിക്കുന്നു.

തീക്കടൽ കടഞ്ഞ് തിരുമധുരം – മലയാള നോവൽ സാഹിത്യത്തിലെ ഒരു ക്ലാസിക് കൃതി


മലയാള നോവൽ സാഹിത്യത്തിലെ ഒരു ക്ലാസിക് കൃതിയാണ് സി.രാധാകൃഷ്ണൻ രചിച്ച തീക്കടൽ കടഞ്ഞ് തിരുമധുരം. കേരള ചരിത്രത്തെക്കുറിച്ച്  പുതിയ ഉൾകാഴ്ച നൽകുന്ന കൃതിയാണിത്. മലയാള ഭാഷയെക്കുറിച്ചും ഭാഷയ്ക്ക് ശാസ്ത്രീയമായ അടിത്തറയൊരുക്കിയ എഴുത്തച്ഛനെക്കുറിച്ചും ദീർഘകാലം ഗവേഷണം ചെയ്താണ് സി.രാധാകൃഷ്ണൻ ഈ നോവൽ രചിച്ചത്. എഴുത്തച്ഛൻ ജീവിച്ചിരുന്ന  കാലത്തെ കേരളത്തിൻ്റെ സാമൂഹികാവസ്ഥ ഈ കൃതി നന്നായി അനാവരണം ചെയ്യുന്നുണ്ട്.   

മലയാള ഭാഷയുടെ പിതാവായി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ വിശേഷിക്കപ്പെടുന്നതിൻ്റെ വ്യക്തവും കൃത്യവുമായ തെളിവുകൾ ഈ നോവലിൽ നിന്നും ലഭിക്കുന്നു. നിത്യവ്യവഹാരം സാധിക്കുന്ന രീതിയിൽ ശാസ്ത്രീയമായി മലായാള ഭാഷയ്ക് അക്ഷരമാലയുണ്ടാക്കിയത്  എഴുത്തച്ഛനാണെന്ന് ഈ കൃതി സമർപ്പിക്കുന്നു.

ഭാഷയിലൂടെയാണ്  ഒരു സമൂഹം പുരോഗമിക്കുന്നത്. ഭാഷയാണ് വ്യക്തിയേയും സമൂഹത്തെയും സൃഷ്ടിക്കുന്നതു്.  കേരളം മലയാളത്തിൻ്റെ ദേശമാണ്.  മലയാളിയുടെ സ്വത്വനിർമിതി മലയാള ഭാഷയിലൂടെയാണ്.  ഭാഷാപിതാവ് ആ അർത്ഥത്തിൽ കൂടുതൽ പഠിക്കപ്പെടേണ്ടതാണ്.  ഭാഷാപിതാവിനെക്കുറിച്ചുള്ള  കൃതി ഓരോ മലയാളിയും നിർബന്ധമായും  വായിച്ചിരിക്കേണ്ടതാണ്. ഈ സവിശേഷതയാണ് തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന നോവലിനെ ഒരു ക്ലാസിക് കൃതിയാക്കി മാറ്റുന്നത്.


എഴുത്തച്ഛൻ തൻ്റെ ജീവിത കാലയളവിൽ സഞ്ചരിച്ച വഴികളെല്ലാം ഗവേഷകൻ്റെ നിർബന്ധ ബുദ്ധിയോടെ പിന്തുടർന്ന ഒരു എഴുത്തുകാരനെ ഈ പുസ്തകത്തിൻ്റെ ഓരോ താളിലും കാണാൻ സാധിക്കും. ആ അന്വേഷണങ്ങളിൽ നിന്നും ലഭിച്ച വെളിച്ചം ഈ പുസ്തകത്തെ  ചൈതന്യവത്താക്കുന്നു.

ഈ പുസ്തകത്തിൻ്റെ വായന  ശ്രേഷ്ഠമായ സാംസ്കാരിക പ്രവർത്തനമായി മാറുന്നു. ഓരോ മലയാളിയും ആ സാംസ്കാരിക പ്രവർത്തനം അഭിമാനമായി ഏറ്റെടുക്കേണ്ടത്  ചരിത്രത്തിനോടു് ചെയ്യുന്ന നീതിയാണ്.

—- ജയൻ നീലേശ്വരം

Life Is a Journey

Always Connect With Us

Always connect with us for your queries and travel related informations which may help you to your destination.

    © 2025 Travel. All rights reserved. SWAP IT Solutions