അമേരിക്കയിൽ ശ്വാസം മുട്ടിച്ച് കൊന്ന ആഫ്രോ അമേരിക്കൻ വംശജൻ ജോർജ് ഫ്ലോയിഡിന് അന്ത്യാഞ്ജലികളർപ്പിക്കാൻ ഹൂസ്റ്റണിലെ ഫൗണ്ടയിൻ ഓഫ് പ്രെയ്സ് പള്ളിയിൽ നിരവധി പേർ എത്തിയിരുന്നു. കനത്ത ചൂട് അവഗണിച്ചു കൊണ്ടു് മാസ്കുകളും ഗ്ലൗസുകളും അണിഞ്ഞാണ് അന്ത്യോപചാരം നടത്തിയത്.
“എനിക്ക് ശ്വാസം മുട്ടുന്നു ” എന്ന ഫ്ലോയിഡിൻ്റെ അവസാന വാക്കുകൾ കുറിച്ചു വെച്ച വസ്ത്രമണിഞ്ഞാണ് നിരവധി പേർ പ്രതിഷേധ മറിയിച്ചു കൊണ്ടു് പള്ളിയിലെത്തിയത്. “കറുത്തവർക്കും ജീവിക്കണം” എന്നെഴുതിയ ഷർട്ടുകളണിഞ്ഞും അവർ പ്രതിഷേധിച്ചു.
വർണ വിവേചനത്തിനെതിരെ അമേരിക്കൻ നഗരങ്ങളിൽ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ഡെമോക്രാറ്റിക് നേതാവു് ജോ ബൈഡൻ ഫ്ലോയിഡിൻ്റെ കുടുംബത്തെ നേരിൽ കണ്ടു് അനുശോചനം അറിയിച്ചു.
“ഈ സംഭവം അമേരിക്കയുടെ നന്മകൾക് മേൽ ഏറ്റ മുറിവാണെന്നും കാലങ്ങളോളം അതുണങ്ങില്ലെന്നും ” അദ്ദേഹം പറഞ്ഞു. “രാജ്യത്തെ പൗര സ്വാതന്ത്ര്യങ്ങളും പൗരാവകാശങ്ങളുമാണ് ഹനിക്കപ്പെട്ടത് “, അദ്ദേഹം കൂട്ടിച്ചേർത്തു.
വംശീയ വിവേചനം
അമേരിക്കയിൽ വർണവിവേചനത്തിനെതിരെയുള്ള സമരങ്ങൾ ആദ്യമായുള്ളതല്ല. 1861 ൽ അടിമത്തം നിർതലാക്കുമെന്ന് പ്രഖാപിച്ച് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട അബ്രഹാം ലിങ്കൺ ഒരു വർണ വെറിയൻ്റെ വെടിയേറ്റ് 1864 ഏപ്രിൽ 14 ന് കൊല്ലപ്പെട്ടു. പിന്നീടു് പ്രസിഡൻറ് ആൻഡ്രൂ ജോൺസൻ അടിമത്തം നിർത്തൽ ചെയ്തങ്കിലും വംശീയ വിവേചനം ഇന്നും തുടരുന്നതായി കാണാം. ലക്ഷകണക്കിന് ആളുകളാണ് ആഭ്യന്തര കലാപത്തിൽ മരണമടഞ്ഞത്. 1963 ൽ മാർട്ടിൻ ലൂതർ കിംങ്ങ് ജൂനിയർ ആണ് “എനിക്ക് ഒരു സ്വപ്നമുണ്ടു് ” എന്ന് പ്രഖ്യാപിച്ചു കൊണ്ട് മനുഷ്യാവകാശ പ്രവർത്തകരെ വംശീയ വിവേചനത്തിനെതിരെ അണിനിരത്തിയത്. അതിൻ്റെ ഫലമായി നിരവധി പൗരാവകാശ നിയമങ്ങൾ അമേരിക്കയിൽ നടപ്പിലാക്കി. അദ്ദേഹവും വെടിയുണ്ടക്കിരയായി. 2009 ൽ ആഫ്രിക്കൻ വംശജനായ ബറാക് ഒബാമയും പ്രസിഡൻറ് ആയി ഭരണം നടത്തിയെങ്കിലും വംശീയ വിവേചനവും ക്രൂരതകളും തുടരുന്നു.